പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി രണ്ട് യാത്രക്കാര്‍

single-img
22 December 2015

Traibn

പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി രണ്ട് യാത്രക്കാര്‍. മുംബൈയിലെ അംബര്‍നാഥ് റെയില്‍വെ സ്റ്റേഷനിലാണ് മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ സാഹസികമായി യാത്രക്കാര്‍ രക്ഷപ്പെടുത്തിയത്.

പാസഞ്ചര്‍ ട്രെയിന്‍ അംബര്‍നാഥ് സ്റ്റേഷനിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് ഒരു ബാലന്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയായിരുന്നു. ട്രാക്ക് മുറിച്ചുകടന്നെത്തിയ ബാലന്റെയടുക്കലേക്ക് കുതിച്ചെത്തിയ ട്രെയിനിനു മുന്നില്‍ നിനന്ും രണ്ടുപേര്‍ ഞൊടിയിടയില്‍ ബാലശന വലിച്ചുകയറ്റുകയായിരുന്നു.

സ്റ്റേഷനിലെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.