മകന്‍ ഗംഗാതീരത്ത് ഉപേക്ഷിച്ച വൃദ്ധന് രക്ഷകനായി പോലീസ്

single-img
13 December 2015

Sivaraman

ഒരു തീര്‍ത്ഥാടനത്തിനെന്നു പറഞ്ഞാണ് വൃദ്ധനായ അച്ഛനേയും കൊണ്ട് എഞ്ചിനീയറായ മകന്‍ വടക്കേ ഇന്ത്യയിലേക്ക് പോയത്. പക്ഷേ ആ അച്ഛനറിഞ്ഞില്ല, ആ യാത്ര മകന് തന്നെ ഉപേക്ഷിക്കാനുള്ളതായിരുന്നുവെന്ന്. ഗംഗാതീരത്ത് ഉപേക്ഷിക്കപ്പെട്ട് ആരോരുമില്ലാതെ വര്‍ഷങ്ങളോളം ആ അച്ഛന്‍ ജീവിച്ചത് ഭിക്ഷയാചിച്ചാണ്.

വര്‍ഷങ്ങള്‍ക്കുശേഷം കവര്‍ച്ചനടത്തി രാജ്യത്തിന്റെ അതിര്‍ത്തി കടന്നവരെ തേടിപ്പോയ പോലീസ് ഉദ്യോഗസ്ഥന്‍ കണ്‍മുന്നില്‍ കണ്ടതു മകന്‍ ഉപേക്ഷിച്ച വൃദ്ധന്റെ മുഖമാണ്. ആരോരുമില്ലാതെ, മുന്നോട്ടുള്ള ജീവിതം എങ്ങനെയാശണന്നറിയാതെ ജീവിക്കുന്ന ആ വൃദ്ധന്റെ ദുഃഖത്തിന് സമാധാനമുണ്ടാക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് എഎസ്‌ഐ മുഹമ്മദ് റാഫി.

വടക്കേക്കാട് നടന്ന കവര്‍ച്ചയിലെ പിന്നിലെ പ്രതികളെ തേടിയാണ് മുഹമ്മദ് റാഫിയും സംഘവും നേപ്പാളിലേക്കുപോയത്. അന്വേഷണസംഘം നേപ്പാളില്‍നിന്നു തിരിച്ചുവരുമ്പോള്‍ ഹരിദ്വാറിലെത്തി. അവിടെ മാനസദേവീ ക്ഷേത്രത്തിനടുത്തു സീനിയര്‍ ഉദ്യോഗസ്ഥരോടൊപ്പം നടക്കുമ്പോഴാണു മകന്‍ തീര്‍ഥാടനത്തിനെന്നു പറഞ്ഞു കൊണ്ടുപോയി ഗംഗാതീരത്തു ഉപേക്ഷിച്ച 80 വയസ്സുള്ള ശിവരാമനെ മുഹമ്മദ് റാഫി കാണുന്നത്. മാസങ്ങളോളം മകനെത്തേടി ഹൃദയം വിങ്ങി ഒടുവില്‍ ഭിക്ഷാടനവുമായി ഗംഗാതീരത്ത് അലഞ്ഞിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ശിവരാമന് വലപ്പാട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ മുഹമ്മദ് റാഫി തുണയാവുകയായിരുന്നു.

ഹരിദ്വാറില്‍ ഭിക്ഷാടനത്തിനിരിക്കുന്നതു മലയാളിയാണെന്നു തിരിച്ചറിഞ്ഞ റാഫി അടുത്തുചെന്ന് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഒരു പൊട്ടിക്കരച്ചില്‍ മാത്രമായിരുന്നു ശിവരാമന്റെ മറുപടി. വൃദ്ധനെ ആശ്വസിപ്പിച്ചു വിവരങ്ങള്‍ തിരക്കിയപ്പോഴാണു രണ്ടു വര്‍ഷം മുമ്പ് മകന്‍ ഗംഗാതീരത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാണെന്ന് മുഹമ്മദ് റാഫിക്ക് മനസ്സിലാകുന്നത്.

ഭാര്യ മരിച്ച ശിവരാമന്‍ എന്‍ജിനിയറായ മകനോടൊപ്പമാണു താമസിച്ചിരുന്നത്. തീര്‍ഥാടനത്തിനായി രണ്ടുവര്‍ഷം മുമ്പ് മകനോടൊപ്പം ഗംഗാതീരത്തു വരികയായിരുന്നു. പിന്നീടു മകനെ കണ്ടില്ല. കുറെ അന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെ പട്ടിണിമൂലം ഗംഗാതീരത്തെ ഭി,ക്ഷാംദേഹികളില്‍ ഒരാളായി ശിവരാമന്‍ മാറുകയായിരുന്നു.

കാര്യങ്ങള്‍ വ്യക്തമായ മുഹമ്മദ് റാഫി ശിവരാമന്റെ ദുഃഖകഥ റാഫി സീനിയര്‍ ഉദ്യോഗസ്ഥനുമായി ചര്‍ച്ചചെയ്യുകയും തുടര്‍ന്നു തിരുവനന്തപുരം പോലീസിനു വിവരം കൈമാറുകയുമായിരുന്നു. അരമണിക്കൂറിനകം ശിവരാമന്റെ മകനെ പോലീസ് കണെ്ടത്തി. പോലീസ് കാര്യങ്ങള്‍ അറിഞ്എഞുവെന്ന് ബോധ്യമായതോടെ അച്ഛനെ തിരികെ കൊണ്ടുവരാന്‍ മകന്‍ തയാറായി. മലയാളികളടങ്ങിയ സ്ഥലത്തു ശിവരാമനെ സുരക്ഷിതനായി പാര്‍പ്പിച്ച് സംഘം തിരികെ മടങ്ങി. അടുത്ത ദിവസംതന്നെ മകന്‍ എത്തി ശിവരാമനെണ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു.