വെള്ളാപ്പള്ളി നടേശന്‍ രൂപീകരിച്ച പാര്‍ട്ടിയെ സാധാരണക്കാരായ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ എഴുതി ചേര്‍ക്കേണ്ടെന്നു പന്ന്യന്‍ രവീന്ദ്രന്‍

single-img
11 December 2015

panniyan

സാധാരണക്കാരായ ഈഴവ, പിന്നാക്ക സമുദായാംഗങ്ങളുടെ പറ്റില്‍ വെള്ളാപ്പള്ളി നടേശന്‍ രൂപീകരിച്ച പാര്‍ട്ടിയെ എഴുതി ചേര്‍ക്കേണ്ടെന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അസഹിഷ്ണുതയ്ക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ അവര്‍ണ സംഘടനയെന്നു മുദ്രയടിച്ചു അകറ്റിനിര്‍ത്തിയിരുന്ന എസ്എന്‍ഡിപി പ്രസ്ഥാനത്തെ അവര്‍ക്ക് അടിയറ വയ്ക്കുന്നതു യഥാര്‍ഥ ശ്രീനാരായണീയ ശിഷ്യര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പഴയകാലങ്ങളില്‍ നിലനിന്നപോലെ ചാതുര്‍വണ്യം അടിസ്ഥാനമാക്കി സാമൂഹികക്രമം പുനഃസ്ഥാപിക്കുകയാണു ബിജെപിയും സംഘപരിവാറും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടം പ്രചരിപ്പിക്കുന്നതു അസഹിഷ്ണുതയുടെയും പകപോക്കലിന്റെയും രാഷ്ട്രീയമാണെന്നും പന്ന്യന്‍ പറഞ്ഞു. അതിന്റെ ഭാലമായാണ് എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സംഘപരിവാര്‍ വേട്ടയാടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ആശയപരമായി നേരിടുന്നതിനു പകരം ആയുധം കൊണ്ടു നേരിടുന്നതു ജനാധിപത്യ സംവിധാനത്തിന് എതിരാണെന്നും പന്ന്യന്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അനില്‍ എസ്. കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു.