10 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച കേരളത്തിലെ ഏക പഞ്ചായത്തായ കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ ബിജെപിയില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു

single-img
8 December 2015

28TVELECTION_276755f

10 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച കേരളത്തിലെ ഏക പഞ്ചായത്തായ കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ ബിജെപിയെ കൈവിട്ടു.സിപിഐഎമ്മിലെ ഭാരതി ജെ ഷെട്ടി പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോെടയാണ് ബി.ജെ.പി കുത്തക അവസാനിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ ഇടതുമുന്നണി വിജയിക്കുകയായിരുന്നു.

19 അംഗ പഞ്ചായത്തില്‍ ബിജെപിക്ക് എട്ടും എല്‍ഡിഎഫിന് ഏഴ് അംഗങ്ങളും ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ ലീഗിന് മൂന്നും കോണ്‍ഗ്രസിന് ഒരു അംഗവും ഉള്‍പ്പടെ യുഡിഎഫിന് നാല് അംഗങ്ങളുമാണ് ഉള്ളത്. ഇവിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് എല്‍ഡിഎഫിനു പിന്തുണ നല്‍കുകയായിരുന്നു. ഭാരതിക്ക് 11വോട്ടും എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ജയലക്ഷ്മി ഭട്ടിന് എട്ടു വോട്ടുമാണ് ലഭിച്ചത്.