നരകജീവിതം നയിക്കുന്ന ചെന്നൈ ജനങ്ങള്‍ക്ക് അഞ്ച് ലോഡ് കുടിവെള്ളവുമായി നടന്‍ ദിലീപ്

single-img
4 December 2015

chennai

നൂറ്റാണ്ടിന്റെ പേമാരിയിലൂടെ ഒറ്റപ്പെട്ട ചെന്നൈ മഹകനഗരത്തിന് മലയാളികളുള്‍പ്പെടെയുള്ളവരുടെ സഹായങ്ങള്‍ ഒഴുകുകയാണ്. പേമാരിമൂലം ദിവസങ്ങളായി പുറംലോക ബന്ധമില്ലാതെ ജീവിക്കുന്ന ചെന്നൈ ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവുമുള്‍പ്പെടുന്ന സഹായങ്ങളുമായി മുന്‍നിര താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംംത്തെത്തിക്കഴിഞ്ഞു.

ചലച്ചിത്രതാരം ദിലീപ് അഞ്ച് ലോഡ് കുടിവെള്ളമാണ് ചെന്നൈ ജനങ്ങള്‍ക്കായി എത്തിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടുന്ന മുന്‍ താരനിര കഴിയുനന് സഹായ വാഗ്ദാനങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.