കായിക പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 75,000 രൂപയുടെ മേക്കപ്പ് കിറ്റും പ്രത്യേക വിമാനവും ആവശ്യപ്പെട്ട സാനിയയെ പരിപാടിയില്‍ നിന്നൊഴിവാക്കി

single-img
2 December 2015

Sania-Mirമധ്യപ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക കായിക പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 75,000 രൂപയുടെ മേക്കപ്പ് കിറ്റും പ്രത്യേക വിമാനവും ആവശ്യപ്പെട്ട ടെന്നീസ് താരം സാനിയ മിര്‍സയെ പരിപാടിയില്‍ നിന്നൊഴിവാക്കി.
ഇക്കണോമി ക്ലാസ്സ് ടിക്കറ്റും സ്റ്റാര്‍ ഹോട്ടല്‍ താമസവുമായിരുന്നു താരത്തിനായി സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. താരത്തിന്റെ ഈ ആവശ്യങ്ങള്‍ക്കുള്ള പണം ചെലവഴിക്കാന്‍ സാധിക്കില്ല എന്നതിനാലാണ് പിരിപാടിയില്‍ നിന്നൊഴിവാക്കുന്നതെന്ന് മധ്യപ്രദേശ് കായിക മന്ത്രി യശോധര രാജേ പറഞ്ഞു. സാനിയയ്ക്ക് പകരം ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.