എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ 164 കേസ് ഫയലുകള്‍ കാണാതായെന്ന് ഡി.ജി.പിക്ക് റിപ്പോര്‍ട്ട്

single-img
25 November 2015

policecap

സംസ്ഥാന പോലീസ് സംവിധാനത്തില്‍ ഗുരുതരമായ ആരോപണവുമായി എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ 164 കേസ് ഫയലുകള്‍ കാണാതായെന്നും കൊച്ചിയില്‍ സമാന്തര പോലീസ് സംവിധാനം നടത്തുന്ന മുന്‍ എസ്.പി. സുനില്‍ ജേക്കബ് ഫയലുകള്‍ അടിച്ചുമാറ്റിയെന്നുമാണ് ഡി.ജി.പിക്ക് അജിത്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സമാന്തര പോലീസ് ആരോപണം സുനില്‍ ജേക്കബിനെതിരേ ഡി.ജി.പി ഉന്നയിച്ച സാഹചര്യത്തില്‍ കോടതി മുമ്പാകെയാണ് പോലീസ് ഇത്രയും ഗുരുതരമായ ആരോപണം മുന്നോട്ടുവച്ചത്. എന്നാല്‍ തന്നെ കുടുക്കാനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മെനഞ്ഞ കെട്ടുകഥയാണിതെന്നാണ് സുനില്‍ ജേക്കബിന്റെ ഭാഷ്യം.

കൊച്ചി പോലീസില്‍ ഐ.പി.എസ്. ലോബിയും കെ.പി.എസ്. ലോബിയും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ വസ്തുനിഷ്ടമായ അന്വേഷണം വേണമെന്നാണ് പോലീസിലെ ഒരു വിഭാഗത്തിന്റെ ആവശ്യപ്പെടുന്നു.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കാലത്ത് സുനില്‍ ജേക്കബ് 164 ഫയലുകള്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍നിന്നു കടത്തിയെന്നും ഇവ ഉപയോഗിച്ച് കേസുകള്‍ സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി വഴി ഒത്തുതീര്‍ക്കുകയാണെന്നുമാണ് ആരോപണം വന്നിരിക്കുന്നത്. എന്നാല്‍ തന്റെ സ്ഥാപനം റെയ്ഡ് ചെയ്യാന്‍ ിീ ഒരു ആരോപണം സൃഷ്ടിക്കുകയാണെന്നാണ് സുനില്‍ ജേക്കബ് പറയുന്നത്.