ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദ സംഘടനയായ അല്‍ഖ്വയിദയ്ക്ക് പാക് രഹസ്യന്വേഷണ ഏജന്‍സിയുടെ സഹായം

single-img
24 November 2015

Uri:  Army personnel take position after the suicide attack by militants at Mohura Army camp, in Uri on Friday. PTI Photo (PTI12_5_2014_000023B)

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദ സംഘടനയായ അല്‍ഖ്വയിദയ്ക്ക് പാക് രഹസ്യന്വേഷണ ഏജന്‍സിയുടെ സഹായം. ഇന്ത്യയിലെ അല്‍ഖായിദ വിഭാഗത്തിന് ലഷ്‌കറെ ത്വയിബയുടെയോ ഇന്ത്യന്‍ മുജാഹിദ്ദീന്റെയോ പിന്തുണയില്ലാതെ ഇന്ത്യയില്‍ നിലനില്‍ക്കുന്നതിന് സാധിക്കില്ലെന്ന് മനസ്സിലാക്കിയാണ് ഈ ഭീകരസംഘടനകളുമായി അടുത്ത ബന്ധമുള്ള ഐഎസ്‌ഐയെ അല്‍ക്വയിദ കൂട്ടുപിടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് അല്‍ഖായിദയെ സഹായിക്കാന്‍ ഐഎസ്‌ഐ തയാറായേക്കുമെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികഹ നല്‍കുന്ന സൂചന. പാക്ക് ഭീകരസംഘടനകള്‍ക്കു പുറമെ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കുന്നതിനും അല്‍ഖായിദ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്ന് മുംബൈയിലും ഡല്‍ഹിയിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.