ഒടുവില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു; സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍ മാത്രം

single-img
24 November 2015

secretariate

സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ- അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ/സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതലയോമാണ് ഇത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ എല്ലാ വകുപ്പ് തലവന്മാരും ഇതര സ്ഥാപനമേധാവികളും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതാണെന്നും ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതുമാണെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇതില്‍ വീഴ്ച വരുത്തുന്നത് ഗൗരവത്തോടെ കാണുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.