വോട്ട് ചെയ്തതിനുള്ള അടയാളമായി വിരലില്‍ മഷിപുരട്ടുന്നതിനു പകരം ഇനി മാര്‍ക്കര്‍ പേനകള്‍

single-img
23 November 2015

indias-election

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിനുള്ള അടയാളമായി വിരലില്‍ മഷിപുരട്ടുന്നതിനു പകരം ഇനി മാര്‍ക്കര്‍ പേനക. ഇതു സംബന്ധിച്ച പരീക്ഷണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. മൈസൂര്‍ പെയ്ന്റ്‌സ് ആണ് തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി മാര്‍ക്കര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ നടത്തിയ തിരഞ്ഞെടുപ്പിലും മൈസൂര്‍ പെയ്ന്റ്‌സിന്റെ ഈ മഷി ഉപയോഗിച്ചിരുന്നു. ിത് നടപ്പിലായാല്‍ 1962 മുതല്‍ കൈയില്‍ മഷിപുരട്ടുന്ന സംവിധാനമാണ് ഇല്ലാതാകുന്നത്. മഷി പുരട്ടുമ്പോള്‍ കൈവിരലുകള്‍ വൃത്തികേടാകുന്നുവെന്ന നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷന്‍ കമ്മീഷന് ലഭിക്കുന്നത്. ഇതാണ് മാര്‍ക്കര്‍ പേന ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രേരിപ്പിച്ചിരിക്കുന്നത്.

മാര്‍ക്കര്‍ പേനകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.