റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നും അവര്‍ ഇത്തവണയുമെത്തി, തുടര്‍ച്ചയായ പന്ത്രണ്ടാമത് വര്‍ഷം അയ്യപ്പനെ കാണാന്‍

single-img
21 November 2015

Russia R

41 ദിവസത്തെ വൃതമെടുത്ത് സാക്ഷാല്‍ അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് വണങ്ങാന്‍ ഈ വട്ടവും റഷ്യയില്‍ നിന്നും 14 അംഗ സംഘം ശബരിമലയില്‍. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശികളായ സംഘം തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷമാണ് മലകയറി എത്തുന്നത്. ഇരുമുടികെട്ട് ചാര്‍ത്തി തുളസിമാല ധരിച്ച് ആത്മസംതൃപ്തിയോടെയാണ് ഇവര്‍ സന്നിധാത്ത് എത്തിയത്. ഒപ്പം മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നു.

കാടും മലയും താണ്ടിയുള്ള കാല്‍നടയാത്ര ഇവര്‍ക്ക് ഒട്ടും ദുഷ്‌കരമായിരുന്നില്ല. കാരണം മനസ്സ് നിറയെ അയ്യപ്പസ്വാമിയായിരുന്നു. ഇലിയാ പതുക്കോവയെന്ന ഇന്ദുചൂഢന്‍ (45) നാണ് സംഘത്തിന്റെ പെരിയസ്വാമിയായത്. ഇടുക്കി വളകോട് കളരിയഭ്യസിക്കാനെത്തിയ കാലം മുതല്‍ ഇന്ദുചൂഢന്‍ അയ്യപ്പസന്നിധിയില്‍ മുടങ്ങാതെത്തുന്നുണ്ട്. ഇക്കുറി നേരത്തേ തന്നെ മാലയിട്ട് വ്രതം നോറ്റ് മറ്റ് സംഘാംങ്ങളെക്കൂട്ടിയാണ് കേരളത്തിലെത്തിയത്.

അയ്യപ്പനെ കാണാന്‍ വരാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി സന്നിധാനത്തെത്തിയ ഇവര്‍ ബുധാഴ്ച നിര്‍മാല്യദര്‍ശനവും കഴിഞ്ഞ് വീണ്ടും വരണമെന്ന ആഗ്രഹത്തോടെ മലയിറങ്ങി. 41 ദിവസത്തെ വൃതമെടുത്ത് സാക്ഷാല്‍ അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് വണങ്ങാന്‍ ഈ വട്ടവും റഷ്യയില്‍ നിന്നും 14 അംഗ സംഘം ശബരിമലയില്‍. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശികളായ സംഘം തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷമാണ് മലകയറി എത്തുന്നത്. ഇരുമുടികെട്ട് ചാര്‍ത്തി തുളസിമാല ധരിച്ച് ആത്മസംതൃപ്തിയോടെയാണ് ഇവര്‍ സന്നിധാത്ത് എത്തിയത്. ഒപ്പം മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നു.

കാടും മലയും താണ്ടിയുള്ള കാല്‍നടയാത്ര ഇവര്‍ക്ക് ഒട്ടും ദുഷ്‌കരമായിരുന്നില്ല. കാരണം മനസ്സ് നിറയെ അയ്യപ്പസ്വാമിയായിരുന്നു. ഇലിയാ പതുക്കോവയെന്ന ഇന്ദുചൂഢന്‍ (45) നാണ് സംഘത്തിന്റെ പെരിയസ്വാമിയായത്. ഇടുക്കി വളകോട് കളരിയഭ്യസിക്കാനെത്തിയ കാലം മുതല്‍ ഇന്ദുചൂഢന്‍ അയ്യപ്പസന്നിധിയില്‍ മുടങ്ങാതെത്തുന്നുണ്ട്. ഇക്കുറി നേരത്തേ തന്നെ മാലയിട്ട് വ്രതം നോറ്റ് മറ്റ് സംഘാംങ്ങളെക്കൂട്ടിയാണ് കേരളത്തിലെത്തിയത്.
അയ്യപ്പനെ കാണാന്‍ വരാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി സന്നിധാനത്തെത്തിയ ഇവര്‍ ബുധാഴ്ച നിര്‍മാല്യദര്‍ശനവും കഴിഞ്ഞ് വീണ്ടും വരണമെന്ന ആഗ്രഹത്തോടെ മലയിറങ്ങി.