പശുവിന്റെ ചവിട്ടേറ്റാല്‍ ആഗ്രഹസഫലീകരണം

single-img
14 November 2015

Pasu

ഏകാദശിയോടനുബന്ധിച്ച് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് പശുവിന്റെ ചവിട്ടേല്‍ക്കുന്ന വിചിത്ര ആചാരം നടക്കുന്നത്. ആഗ്രഹസഫലീകരണത്തിനായി നിരവധിപേരാണ് പശുവിന്റെ ചവിട്ടേല്‍ക്കാന്‍ തയ്യാറായി എത്തുന്നത്.

ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷമായ ദീപാവലിയുടെ പിറ്റേന്ന് ഭിദ് വാദില്‍ ഒത്തുചേരുന്ന ഹിന്ദുമത വിശ്വാസികളുടെ സംഘം പശുവിന്റെ ചവിട്ടേല്‍ക്കുന്നതാണ് ആചാരം. നിറങ്ങള്‍ കൊണ്ടും മൈലാഞ്ചി കൊണ്ടും അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന പശുകൂട്ടത്തിന്റെ ചവിട്ടേല്‍ക്കുന്നവര്‍ക്ക് ഏഎതാനും ദിവസങ്ങള്‍ക്കകം അവരുടെ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം.