ആശാരി ജോലി ചെയ്തു തന്റെ കുടുംബം പോറ്റുന്ന പിന്‍ബലവുമായി മേഴ്‌സി റോയി ഇനി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ മെമ്പര്‍

single-img
12 November 2015

Asari

കഷ്ടതയും കഷ്ടപ്പാടും അറിഞ്ഞവര്‍ക്കു മറ്റുള്ളവരുടെ വേദനയും അറിയാം. ആ ഒരു കാര്യം നന്നായി അറിയാവുന്നവരാണ് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പഞ്ചായത്തിലെ വാര്‍ഡ് 12ലെ ജനങ്ങള്‍. അതുകൊണ്ടു തന്നെയാണ് മേഴ്‌സി മറായിയെ അവര്‍ തങ്ങളുടെ ജനപ്രതിനിധിയാക്കി മാറ്റിയതും.

പുരുഷന്‍മാരുടെ മാത്രം ജോലിയെന്ന് കുറച്ചള്‍ക്കാരെങ്കിലും വിശ്വസിക്കുന്ന ആശാരി പണിയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച് ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഒരു കുടുംബം പുലര്‍ത്തുന്ന മറ്റത്തില്‍ മേഴ്‌സി റോയി (40) ജനപ്രതിനിധിയായി സ്ഥാനമേറ്റുകഴിഞ്ഞു. ഒരു വീടു നയിക്കുന്ന തനിക്ക് ഒരു നാടും ശരിയായ പാതയിലൂടെ നയിക്കാന്‍ കഴിയുമെന്നുതന്നെയാണ് മേഴ്‌സിയുടെ വിശ്വാസം.

ഭര്‍ത്താവിന്റെ വരുമാനം മാത്രം ആശ്രയിക്കാന്‍ ശ്രമിക്കാതെ വെട്ടിമുകള്‍ അര്‍ച്ചനാ വിമണ്‍സ് സെന്ററില്‍ കാര്‍പ്പെന്ററി പരിശീലനത്തിലൂടെ മേഴ്‌സിയും ആശാരിപണി ഹൃദ്യസ്ഥമാക്കുകയായിരുന്നു. അതിനുശേഷം ര്‍ത്താവായ റോയിക്കൊപ്പമാണ് നാലു വര്‍ഷമായി കാര്‍പ്പെന്ററി വര്‍ക്ക്‌ഷോപ്പ് നല്ലരീതിയില്‍ നടത്തുകയും ചെയ്തു. അതിനിടയിലാണ് രാഷ്ട്രീയ രംഗത്തേക്കുള്ള മേഴ്‌സിയുടെ കടന്നുവരവ്. തൃക്കൊടിത്താനം പഞ്ചായത്തിലെ കോട്ടമുറി വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മേഴ്‌സി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.