വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തിയ 420 വെബ്‌സൈറ്റുകളെ ദുബായ് വിലക്കി

single-img
5 November 2015

Ban servers in Russiaവെബ്‌സൈറ്റുകളിലൂടെ വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തി ഉപഭോഗ്താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ച 420  സൈറ്റുകള്‍ക്ക് ദുബായിയില്‍ വിലക്ക്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാണ് കമ്പനികള്‍ വ്യാജ വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ദുബായ് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക വിഭാഗമാണ് വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയത്.

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയയെ വ്യാജ വില്‍പ്പനയ്ക്കായി ദുരുപയോഗം ചെയ്യരുതെന്ന് കമ്പനികള്‍ക്ക് ധനമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളുടെ വസ്ത്രങ്ങള്‍, ഷൂ, മൊബൈല്‍ ഫോണ്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയാണ് വിറ്റഴിച്ചത്.