കൂട്ടുകാരന്‍റെ ടീമിന്റെ കളികാണാന്‍ ബ്രസീല്‍ താരം റൊണാള്‍ഡോ ഇന്ത്യയിലേക്ക്

single-img
3 November 2015

ronaldoന്യൂഡല്‍ഹി: ബ്രസീല്‍ ഫുട്‌ബോളിന്റെ സൂപ്പര്‍താരം റൊണാള്‍ഡോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കാണാനെത്തുന്നു.  സൂപ്പര്‍ ലീഗില്‍ നവംബര്‍ ആറിന് നടക്കുന്ന ഡല്‍ഹി ഡൈനമോസ്- മുംബൈ സിറ്റി എഫ് സി മത്സരത്തില്‍ റൊണാള്‍ഡോ മുഖ്യാതിഥി ആയിരിക്കും.1998, 2002 ലോകകപ്പുകളില്‍  തന്റെ സഹതാരമായിരുന്ന റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന ഡല്‍ഹിയുടെ കളി റോണോള്‍ഡോ കാണും.  റോബര്‍ട്ടോ കാര്‍ലോസിനൊപ്പം റയല്‍മാഡ്രിഡിലും ബ്രസീല്‍ ദേശീയ ടീമിലും റൊണാള്‍ഡോ കളിച്ചിരുന്നു.