മോശം പ്രകടനം:കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു

single-img
29 October 2015

petertaylorisl-mതുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ പരിശീലകസ്ഥാനത്ത് നിന്ന് രാജിവച്ചു. സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍ ടീമിന്റെ താത്കാലിക പരീശീലകനായി ചുമതലേയ്ക്കും.പരസ്പരധാരണയോടെയാണ് മോര്‍ഗന്‍ അടിന്തിരമായി പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത് ഏറ്റവും അവസാനക്കാരാണ്.