കടയില്‍ പോസ്റ്റര്‍ പതിക്കുന്നത് വിലക്കിയ കടക്കാരനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുമ്പു കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തി; കടക്കാരന്‍ ഗുരുതരാവസ്ഥയില്‍
17 October 2015
സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ കടയില്‍ പതിക്കരുതെന്ന് പറഞ്ഞ് വിലക്കിയതിന്റെ വിരോധത്തില്‍ കടക്കാരനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തലയ്ക്കടിച്ച് വീഴ്ത്തി. പേട്ട വെണ്‍പാലവട്ടം സ്വദേശി സുശീലനെയാണ് ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്. വെണ്‍പാലവട്ടം സ്വദേശി സുശീലനെയാണ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെണ്‍പാലവട്ടം വാഴവിള ജംഗ്ഷനില്‍ ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. സുശീലന്റെ കടയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയത്. പോസ്റ്റര്‍ ഒട്ടിക്കരുതെന്ന് പറഞ്ഞ് വിലക്കിയതിലുള്ള വിരോധത്തിലാണ് തന്നെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് സുശീലന്‍ പോലീസിനോട് പറഞ്ഞു. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ സുശീലന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേട്ട പോലീസ് കേസെടുത്തു.