വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരന് ഇനിമുതൽ അടുത്ത ട്രെയിനിൽ ബെർത്ത്

single-img
16 October 2015

Train

ചെന്നൈ: റിസർവ് ചെയ്ത ട്രെയിനിൽ വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ അതേ റൂട്ട് പോകുന്ന അടുത്ത ട്രെയിനിൽ ഇനിമുതൽ യാത്രക്കാരന് ബെർത്ത് അനിവദിക്കും. നവംബർ ഒന്നു മുതൽ ഇത് പ്രാഭല്യത്തിൽ കൊണ്ടുവരാനാണ് റെയിൽവേയുടെപദ്ധതി.

റിസർവ് ചെയ്യുന്ന സമയം വെയിറ്റിങ് ലിസ്റ്റിലാണെന്നറിഞ്ഞാലുടൻ അടുത്ത ട്രെയിനിൽ പോകാൻ സമ്മതമാണെന്ന്യാത്രക്കാരൻ റിസർവേഷൻ ഫോമിൽ രേഖപ്പെടുത്തണം. ഇതിനായി ഫോമിൽ പ്രത്യേക സ്ഥാനമുണ്ടാവും. കൂടാതെ ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റിലൂടെ റിസർവ് ചെയ്യുമ്പോഴും ഈ സൗകര്യമുണ്ടാകും.

നിലവിലുള്ള വ്യവസ്ഥപ്രകാരം, റിസർവ് ചെയ്ത ട്രെയിനിൽ വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ  ടിക്കറ്റ് റദ്ദാക്കുകമാത്രമാണ്ഏകമാർഗം. എന്നാൽ പുതിയ രീതിയനുസരിച്ച്;

ഉദാ: ചെന്നൈയിൽനിന്ന് തിരുവനന്തപുരം എക്‌സ്​പ്രസ്സിൽ ബുക്ക് ചെയ്യുന്ന യാത്രക്കാരന് ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ തിരുവനന്തപുരം മെയിലിൽ ബെർത്തുണ്ടെങ്കിൽ ലഭിക്കും. അഥവ ചെന്നൈയിൽനിന്ന് ബെർത്തില്ലാത്തപക്ഷം അടുത്ത സ്റ്റേഷനിൽനിന്നുണ്ടെങ്കിൽ അവിടെനിന്നു ലഭിക്കുന്ന രീതിയിലും സൗകര്യംഎർപ്പെടുത്തും.