ബഹിരാകാശത്തു നിന്നുള്ള ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രികാല കാഴ്ചയുടെ അപൂര്‍വ്വ ചിത്രം നാസ പുറത്തുവിട്ടു

single-img
6 October 2015

indo-pakistan-border-space-pic.jpg.image.784.410

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെ ബഹിരാകാശത്തു നിന്നുള്ള രാത്രികാല കാഴ്ചയുടെ ചിത്രം പകര്‍ത്തി. ഇന്ത്യ-പാക്ക് അതിര്‍ത്തിയുടെ രാത്രികാല ബഹിരാകാശക്കാഴ്ച കഴിഞ്ഞ ദിവസമാണ് നാസ പുറത്തുവിട്ടത്. നാസയുടെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യാന്തര ബഹിരാകാശനിലയം പകര്‍ത്തിയ ചിത്രത്തില്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നഗരങ്ങളുടെ രാത്രിയിലെ കാഴ്ച കാണാം. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി വ്യക്തമായി കാണിക്കുന്ന തരത്തിലാണ് അതിര്‍ത്തികളില്‍ വെളിച്ചം തെളിഞ്ഞു നില്‍ക്കുന്നത്.

രാത്രിയിലും തെളിഞ്ഞിരിക്കുന്ന അപൂര്‍വം അതിര്‍ത്തികളില്‍ ഒന്നാണിതെന്നാണ് നാസയുടെ വിലയിരുത്തല്‍. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തെ ചിത്രത്തില്‍ നിന്ന് വ്യക്തമായി കാണാം. നിക്കോണ്‍ ഡി4 ഡിജിറ്റല്‍ കാമറ ഉപയോഗിച്ചാണ് അതിര്‍ത്തി ചിത്രം പകര്‍ത്തിയിരിക്കുന്നത്.