ആദ്യ ടി-20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; റോഹിത്തിന്റെ സെഞ്ച്വറി പാഴായി

single-img
3 October 2015

jpധർമശാല: ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ ദക്ഷിണാഫ്രിക്കയ്ക്ക്  ജയം. ആഥിതേയർ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം സന്ദർശകർ 19.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയ്ക്കായി റോഹിത് ശർമ നേടിയ സെഞ്ച്വറി പാഴായി.

അർസെഞ്ച്വറികൾ നേടിയ ജെ പി ഡുമിനിയും (34 പന്തിൽ 68*) എ ബി ഡിവില്ല്യേഴ്‌സുമാണ് (32 പന്തില്‍ 51) ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. 200 സ്‌ട്രൈക്ക് റേറ്റിൽ സ്‌കോർ ചെയ്ത ഡുമിനി ഏഴ് സിക്‌സുകളാണ് അടിച്ചു കൂട്ടിയത്. ഹാഷിം ആംലയും (24 പന്തില്‍ 36) ഫർഹാൻ ബെഹര്‍ദീനും (23 പന്തില്‍ 32*) ഇവർക്ക് മികച്ച പിന്തുണ നൽകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ സെഞ്ച്വറിയാണ് മികച്ച സ്കോർ പടുത്തുയർത്താൻ സഹായകമായത്. 66 പന്തില്‍ 106 റണ്‍സെടുത്ത രോഹിതിന് കോലി (27 പന്തില്‍ 43) മികച്ച പിന്തുണയും നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും 138 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ധോനി 12 പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്നു. ആദ്യ ടി-20 ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലായി.