ഐ.എസ്.എല്‍:കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഹോം മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി

single-img
2 October 2015

downloadഐ.എസ്.എല്‍ രണ്ടാം സീസണിലെ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഹോം മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓഫ്ലൈന്‍ വില്‍പന വെള്ളിയാഴ്ച മുതൽ തുടങ്ങും. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ മന്ത്രി കെ.ബാബു നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ് എന്നിവക്ക് പുറമേ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ലഭിക്കും. www.bookmyshow.com വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന. കഴിഞ്ഞ സീസണിലെ ടിക്കറ്റ് നിരക്കാണ് ഇത്തവണയും. 100 (ഗാലറി), 300 (ചെയര്‍), 500 (വാന്‍േറജ് വ്യൂ) എന്നിങ്ങനെയാണ് നിരക്ക്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍െറ കേരളത്തിലെ മുഴുവന്‍ ശാഖകളിലും വില്‍പനയുണ്ട്.