സുബ്രതോ കപ്പ്‌:കേരളത്തിന് തകര്‍പ്പന്‍ ജയം

single-img
2 October 2015

downloadസുബ്രതോ കപ്പ്‌ ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതിനിധികളായ മലപ്പുറം എം.എസ്‌.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ തമിഴ്‌നാടിനെതിരെ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ പതിനഞ്ച്‌ ഗോളുകള്‍ക്കാണ്‌ കേരളം എതിരാളികളെ തകര്‍ത്തത്‌. നേരത്തെ വടക്ക്‌ കിഴക്കന്‍ പ്രതിനിധി ഷില്ലോങ്‌ ആര്‍മി ബോയ്‌സുമായി ഇന്നലെ നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന്‌ പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരത്തില്‍ ഗുജറാത്താണ്‌ കേരളത്തിന്റെ എതിരാളികള്‍.