ഫിഫ റാങ്കിങ്: അർജന്‍റീന ഒന്നാമത്; ഇന്ത്യ 167-)ം സ്ഥാനം

single-img
2 October 2015

FIFAസൂരിച്ച്: ഏറ്റവും പുതിയ ഫിഫ ഫുട്ബോൾ റാങ്കിങ് പ്രസിദ്ധീകരിച്ചു. അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 2014ലെ ലോകജേതാക്കൾ ജർമനി, ബെൽജിയം, പോർച്ചുഗൽ, കൊളംബിയ എന്നിവ യാഥാക്രമം രണ്ടു മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്.

പട്ടികയിൽ 12 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യ 167ആം സ്ഥാനത്തേക്ക് വീണു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കഴിഞ്ഞ മാസം റാങ്കിംഗിൽ ഇന്ത്യ 155ആം സ്ഥാനത്തായിരുന്നു. ഇന്ത്യയ്ക്ക് അവശേഷിക്കുന്ന യോഗ്യതാ മത്സരങ്ങൾ തുർക്കിമെനിസ്ഥാനും ഒമാനുമെതിരെയാണ്.