മെസ്സിയുടെ പരിക്ക് ഗുരുതരം; എട്ടാഴ്ചത്തെ വിശ്രമം

single-img
27 September 2015

messiബാഴ്‌സലോണ:  ലയണല്‍ മെസ്സിയ്ക്ക് കാലിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ലീഗ് ഫുട്ബാളില്‍ ലാ പാസിനെതിരായ മത്സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. പെനാല്‍റ്റി ഏരിയയില്‍  ഷോട്ട് തൊടുക്കാന്‍ തുനിയവെ ഡിഫന്‍ഡര്‍ പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസ്സിക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ മുടന്തി നീങ്ങിയ മെസ്സിയെ ഏറെ കഴിയാതെ കോച്ച് ലൂയിസ് എന്റിക്ക് പിന്‍വലിച്ചു. ഏഴ് മുതല്‍ എട്ടാഴ്ച വരെ മെസ്സിക്ക് വിശ്രമം ആവശ്യമാണെന്ന് ബാഴ്‌സലോണ ട്വീറ്റ് ചെയ്തു.