ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡന്‍റായേക്കും

single-img
27 September 2015

shashank_manohar- ബി സി സി ഐ തലപ്പത്തേക്ക് ശശാങ്ക് മനോഹര്‍. ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂറാണ് ശശാങ്ക് മനോഹറിനെ ബി സി സി ഐ തലപ്പത്തേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. ശശാങ്ക് മനോഹറിന് താക്കൂര്‍ പക്ഷവും മുന്‍ പ്രസിഡന്‍റ് ശരത് പവാറിന്റെ പക്ഷവും ഒരു പോലെ പിന്തുണയ്ക്കുന്നുണ്ട്. ശശാങ്ക് മനോഹര്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയാകും എന്നാണ് വിലയിരുത്തുന്നത്.

2008 മുതല്‍ 2011 വരെ മനോഹറായിരുന്നു ബി സി സി ഐ പ്രസിഡന്‍റ്. ശ്രീനിവാസന്റെ കടുത്ത വിമര്‍ശകനാണ് 57കാരനായ മനോഹര്‍.

അരുണ്‍ ജെയ്റ്റ്ലിയുടെയും താക്കൂറിന്റെയും നിര്‍ബന്ധമാണ് ആദ്യത്തെ എതിര്‍പ്പ് മാറ്റി വീണ്ടും പ്രസിഡന്‍റാകാന്‍ തയ്യാറാകാന്‍ മനോഹറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.