ഒമ്പത് മിനിറ്റിനുള്ളില്‍ അഞ്ച് ഗോളുകള്‍; റോബര്‍ട് ലെവന്‍ഡോവിസ്‌ക്കി ചരിത്രം കുറിച്ചു

single-img
23 September 2015

lavandoviskiബുണ്ടെസ്ലീഗയില്‍ ഒമ്പത് മിനിറ്റിനുള്ളില്‍ അഞ്ച് ഗോളുകള്‍ നേടി റോബര്‍ട് ലെവന്‍ഡോവിസ്‌ക്കി ചരിത്രം കുറിച്ചു. ലെവന്‍ഡോവിസ്‌ക്കിയുടെ മികവില്‍ ഒന്നിനെതിതെ അഞ്ച് ഗോളുകള്‍ക്ക് വോള്‍ഫ് ബര്‍ഗിനെ ബയേണ്‍ മ്യൂണിക്കിനെ തറപറ്റിച്ചു. ബുണ്ടെസ്ലീഗയില്‍ ഏറ്റവും വേഗത്തില്‍ ഹാട്രിക്ക് നേടുന്ന താരമെന്ന റെക്കോര്‍ഡും ലെവന്‍ഡോവിസ്‌ക്കി സ്വന്തമാക്കി.

ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലെവന്‍ഡോവിസ്‌ക്കിയിലൂടെ മ്യൂണിക്ക് കണ്ണഞ്ചിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. ആദ്യ മൂന്ന് ഗോളുകള്‍ നാല് മിനിറ്റിനുള്ളിലാണ്  ലവന്‍ഡോവിസ്‌ക്കി നേടിയത്.