സ്വവർഗാനുരാഗം കുറ്റമാരോപിച്ച് സിറിയയിൽ പത്തുപേരെ ഐസിസ് ഭീകരർ വധിച്ചു

single-img
23 September 2015

Screen Shot 2014-08-20 at 3.53.14 PM.jpgദമാസ്‌കസ്: സ്വവർഗ്ഗാനുരാഗക്കുറ്റം ചുമത്തി സിറിയയിൽ ബാലനടക്കം പത്തുപേരെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഭീകരർ പുറത്തുവിട്ടു. ദൃശ്യങ്ങൾ വിവരിച്ചുകൊണ്ട് വാർത്താ ഏജൻസിയാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയത്.

സ്വവർഗാനുരാഗവും മയക്കുമരുന്ന് ഉപയോഗവും സമ്മതിച്ചതിനേതുടർന്ന് ഇവരെ ഹോംസിലേയും പരിസരത്തേയും കാര്യങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം വധശിക്ഷക്ക് വിധേയമാകുന്നുവെന്ന് പ്രഖ്യാപിച്ച ശേഷമാണ് ആറു പേരെ വെടിവെച്ചുകൊന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

വടക്കൻ അലെപ്പോയിൽ ബാലനടക്കം മൂന്നുപേരെ ഇതേ കുറ്റമാരോപിച്ച് കൊലപ്പെടുത്തി. അൽസഫർണയിലും സമാനരീതിയിൽ ഒരാളെ വെടിവെച്ചു കൊന്നതായി മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.