ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ബോട്ടുമുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വയസ്സുള്ള കുഞ്ഞിന്റെ ചിത്രം ലോകത്തെ കരയിപ്പിക്കുന്നു

single-img
3 September 2015

11949388_10205023824418715_4881206197371205244_n

ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയയില്‍നിന്നും രക്ഷപ്പെട്ട് ഗ്രീസിലേക്ക് കുടിയേറാന്‍ ശ്രമിക്കവെ ബോട്ടുമുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വയസ്സുള്ള അയ്‌ലാന്‍ കുര്‍ദിയെന്ന കുട്ടിയുടെ ചിത്രം ലോകത്തെ കരയിപ്പിക്കുന്നു. ഗ്രീക്കിലേക്കുള്ള യാത്രാമദ്ധ്യേ അഭയാര്‍ത്ഥികളുടെ ബോട്ടുമുങ്ങി കുട്ടികളടക്കം 12 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

25 പേരുമായി പുറപ്പെട്ട രണ്ട് ബോട്ടുകള്‍ തീരത്ത് അടുപ്പിക്കാനാകാതെ കടലില്‍ അലയുന്നതിനിടെ കൂറ്റന്‍ തിരകളില്‍പ്പെട്ട് മുങ്ങുകയായിരുന്നു. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്തയും ചിത്രവും വന്‍ പ്രാധാന്യതേ്ാടെയാണ് മലാക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തെ നിശബ്ദമാക്കാന്‍ ഒരു ചിത്രം എന്നാണ് ഇറ്റാലിയ പത്രമായ ലാ റിപ്ലബിക്ക ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
മഹാവിപത്തിന്റെ കുഞ്ഞ്് ഇര എന്ന് ഡെയ്‌ലി മെയ്‌ലും വാര്‍ത്തയ്ക്ക് തലക്കെട്ട് നല്‍കിയിട്ടുണ്ട്.

സിറിയയില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികളെ എങ്ങനെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നുള്ള ചിന്തയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ വര്‍ഷം മാത്രം മൂന്നരലക്ഷത്തോളം ആളുകള്‍ തെക്കന്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.