സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

single-img
4 August 2015

wine-shop-fire-salem

സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ വൈകിട്ട് 6 വരെ ബന്ദ് നടക്കുന്നു. സംസ്ഥാന ഇന്റലിജന്‍സ് ബന്ദിനിടെ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതുിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ മദ്യക്കടകളും സ്വകാര്യ ബാറുകളുമുള്‍പ്പെടെ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിസികെ, എംഡികെ, എംഎംകെ എന്നിവരാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന് ഡിഎംഡികെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവരുടെ പിന്തുണയുമുണ്ട്. ഒപ്പം മദ്യക്കടകളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

ബന്ദിനിടെ വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സേലത്തും തിരുനല്‍വേലിയിലും നടന്ന സമരവും അക്രമാസക്തമായിരുന്നു. കന്യാകുമാരിയില്‍ മാര്‍ത്താണ്ഡത്ത് മദ്യക്കടയ്ക്ക് മുന്നില്‍ മൊബൈല്‍ ടവറില്‍ കയറി പോരാടുന്നതിനിടെ ശശി പെരുമാള്‍ എന്ന ഗാന്ധിയന്‍ ഹൃദായാഘാതം വന്ന് മരിച്ചത് സമരം ശക്തിയാജ്ജിക്കാനുള്ള കാരണമായിരുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ മദ്യ നിരോധനത്തിനായി സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരിനെതിരെ ഒന്നും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷം ആശയ ദാരിദ്ര്യം കൊണ്ട് തിരഞ്ഞെടുത്ത വിഷയമാണ് മദ്യ നിരോധനം എന്നാണ് എ.ഡി.എം.കെ സര്‍ക്കാര്‍ പറയുന്നത്.