അറബ് ലോകത്തെ സ്ത്രീ ശാക്തീകരണ രാജ്യങ്ങളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്

single-img
3 August 2015

GUI_2873

അറബ് ലോകത്തെ സ്ത്രീ ശാക്തീകരണ രാജ്യങ്ങളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്. സര്‍ക്കാര്‍, പാര്‍ലമെന്റ്, നിമയ നിര്‍മാണ ബോഡികള്‍, തെരഞ്ഞെടുപ്പ് തുടങ്ങിയ വേദിയകളില്‍ വിവിധ അറബ് രാജ്യങ്ങളിലെ സ്ത്രീ പങ്കാളിത്തം കണക്കാക്കി അറബ് വുമെണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 2014ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

22% സ്ത്രീ അംഗത്വമുള്ള യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അറബ് മേഖലയില്‍ മൂന്നാം തവണയും യുഎഇ മുന്നിലെത്തിക്കുകയായിരുന്നു. യുഎഇയില്‍ വനിത മന്ത്രിമാരുടെ എണ്ണം രണ്ടില്‍നിന്ന് നാലാക്കുകയും നീതിനിര്‍വഹണ സംവിധാനം, നയതന്ത്രം, വ്യവസായം തുടങ്ങിയ മേഖലകളില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കാനും യുഎഇ ശ്രമിക്കുന്നുണ്ടെന്നു പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എക്യരാഷ്ട്ര സഭയിലും യൂറോപ്യന്‍ യൂണിയനിലും യൂറോപ്യന്‍ സര്‍വകലാശാലകളിലും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലും ഇംഗ്ലിഷിലും ഫ്രഞ്ചിലുമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് വനിതാ സംഘടനകള്‍ക്കു നല്‍കുമെന്ന് അധികൃതര്‍ പറയുന്നു.