സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കണമെന്ന് പി.എസ്.സി

single-img
28 July 2015

psc

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഇനി ഫീസ് അടയ്‌ക്കേണ്ടി വരും . ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി സര്‍ക്കാരിനോടു നിര്‍ദേശം തേടി. ഫീസ് എത്ര വേണമെന്നതു പി.എസ്.സി വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യമായാണ് അപേക്ഷിക്കാവുന്നത്. തെറ്റായ യോഗ്യത കാണിച്ച് അപേക്ഷിക്കുന്നവര്‍ക്ക് ആജീവനാനന്ത വിലക്കേര്‍പ്പെടുത്താനും പി.എസ്.സി യോഗത്തില്‍ തീരുമാനമായി.