ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ കറങ്ങിയ വനിതാ പോലീസുകാരെ അതുവഴി വന്ന മന്ത്രിയുടെ വക പിഴയും പൊതുജന മദ്ധ്യേ ശകാരവും

single-img
22 July 2015

Diwakar-Raote

ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ കറങ്ങിയ വനിതാ പോലീസുകാരെ പിടികൂടിയ മന്ത്രി പൊതു ജനമദ്ധ്യേ രൂക്ഷമായി ശകാരിച്ച് പിഴ ഈടാക്കി. നിയമം പൊതു ജനങ്ങളെക്കൊണ്ട് അനുസരിപ്പിച്ചാല്‍ മാത്രം പോരെന്നും നിയമപാലകര്‍ക്കും അത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലാണ് സംഭവം. ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ കറങ്ങിയ രണ്ടു വനിതാ പൊലീസുകാരെ അവിടുത്തെ ഗതാഗത മന്ത്രിയായ ദിവാകര്‍ റൗത്താണ് പിടികൂടിയത്. നിയമം പരിരക്ഷിക്കേണ്ടവര്‍ തന്നെ അതു നിയമം ലംഘിച്ചത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്ന് മന്ത്രി സംഭവത്തിന് ശേഷം പറഞ്ഞു.

നിയമം ലംഘിച്ചാല്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്ന് ഇവര്‍ പിഴ ഈടാക്കും. എന്നാല്‍ നിയമം ഇവര്‍ക്കും ബാധകമാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു. പെരുവഴിയില്‍ നിര്‍ത്തി പൊലീസുകാരെ ശകാരിച്ച മന്ത്രി മറ്റൊരു പൊലീസുകാരനെ വരുത്തി പിഴയും ഈടാക്കി.