യു.എ.ഇ ഈദുല്‍ ഫിത്വര്‍ അവധികള്‍ പ്രഖ്യാപിച്ചു

single-img
14 July 2015

grand-mosque
സര്‍ക്കാര്‍ മേഖലയില്‍ നാലു ദിവസവും സ്വകാര്യ മേഖലയില്‍ രണ്ട് ദിവസവുമായി യു.എ.ഇ സര്‍ക്കാര്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. യു എ ഇ യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ മാസം പതിനാറ് മുതല്‍ ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കും. റംസാന്‍ മാസം ജൂലായ് പതിനേഴിന് മാത്രമേ അവസാനിക്കുന്നുള്ളൂ എങ്കില്‍ സര്‍ക്കാര്‍ ജീവനകര്‍ക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കും.

സ്വകാര്യ മേഖലയില്‍ ഈദ് ഒന്ന് ഈദ് രണ്ട് ദിവസങ്ങളില്‍ മാത്രമാണ് അവധി ഉണ്ടാവുക. ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അതാത് എമിറേറ്റുകളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകള്‍ക്കും ജനറല്‍ ഡയറക്ടറേറ്റുകള്‍ക്കും അവധി ബാധകമാണ്.

അതെ സമയം ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും ജൂലായ് 16ന് തന്നെ ശവ്വാല്‍ മാസപ്പിറ ദൃശ്യമാകുമെന്നും 17ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാനാകുമെന്നുമാണ് ഇസ്ലാമിക ചാന്ദ്ര നിരീക്ഷണ സമിതി സമിതിയുടെ നിരീക്ഷണം.