തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി

single-img
2 July 2015

helmet_2456991gതമിഴ്‌നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നുള്ളത് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു പൊലീസ് ഇന്നലെ വാഹന പരിശോധന നടത്തി.

പൊലീസ് ഹെല്‍മറ്റ് ധരിക്കാതെ എത്തിയവരുടെ വാഹനം തടഞ്ഞു നിര്‍ത്തി ലൈസന്‍സ് പിടിച്ചെടുത്തു. ഹെല്‍മറ്റ് വാങ്ങിവന്ന് അതു പൊലീസിനെ കാണിച്ചതോടെ പൊലീസ് അവരുടെ വാഹനവും ലൈസന്‍സും വിട്ടുനല്‍കുകയായിരുന്നു. പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് അണിയണമെന്നതു നിര്‍ബന്ധമുള്ളതിനാല്‍ അത്തരക്കാരെ പൊലീസ് മുന്നറിയിപ്പു നല്‍കി വിട്ടയയച്ചു.

കേരളത്തില്‍ നിന്നും മറ്റും ഈ വിവരമറിയാതെ ഇരുചക്രവാഹനങ്ങളില്‍ അതിര്‍ത്തി കടന്നെത്തിയവരാണ് ഇതില്‍ പലരും. ഹെല്‍മെറ്റ് വാങ്ങാത്ത ചിലരുടെ വാഹനം സ്റ്റേഷനിലേയ്ക്കു പോലീസ് കൊണ്ടുപോകുകയായിരുന്നു. സാധാരണനിലയില്‍ 800 രൂപയ്ക്കും 900 നും വിറ്റുവന്നിരുന്ന ഹെല്‍മറ്റുകള്‍ ഇന്നലെ മുതല്‍ 1500ഓളം രൂപയായെന്നുള്ളതാണ് രസകരം.