താന്‍ അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായും താനിപ്പോഴും കേരളാ കോണ്‍ഗ്രസ് എമ്മില്‍ തന്നെയാണെന്നും പി.സി ജോര്‍ജ്

single-img
2 July 2015

pc-george-media.jpg.image.576.432താന്‍ അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായും താനിപ്പോഴും കേരളാ കോണ്‍ഗ്രസ് എമ്മില്‍ തന്നെയാണെന്നും മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജിന്റെ പ്രസ്താവന.

അഴിമതി വിരുദ്ധ മുന്നണിയില്‍ നിരവധി ജാതി സംഘടനകള്‍ ഉള്ളതിനാല്‍ ഇവരുടെ കൂട്ടുകെട്ട് ഉപേക്ഷിക്കുകയാണ്. അരുവിക്കര തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് കുറഞ്ഞതും രാജിവെക്കാന്‍ ഒരു കാരണമാണ്. ഈ ജാതി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി മുന്നോട്ട് വരികയാണെങ്കില്‍ അതിനെക്കുറിച്ച് തീരുമാനിക്കുമെന്നും പി.സി പറഞ്ഞു.

അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി താന്‍ അരുവിക്കരയില്‍ ഒരാളോടും ഒരുവോട്ടുപോലും ചോദിച്ചിട്ടില്ല. ആ ഒരു കാരണം പറഞ്ഞ് യു.ഡി.എഫില്‍ നിന്നും തന്നെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അഴിമതിയ്ക്ക് എതിരെയാണ് താന്‍ അരുവിക്കരയില്‍ പ്രസംഗിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബരിനാഥ് അരുവിക്കരയിലെ റോഡുകളുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.