ഐസിസ് തീവ്രവാദികള്‍ അല്‍ കൊയ്‌ദ നേതാവിന്റെ തലവെട്ടി

single-img
22 June 2015

isisറക്ക: ഐസിസ് – അല്‍ കൊയ്‌ദ തീവ്രവാദി സംഘടനകള്‍ തമ്മിലുള്ള പോര് രൂക്ഷം. കഴിഞ്ഞ ദിവസം ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ അല്‍ കൊയ്‌ദ നേതാവിന്റെ തലവെട്ടി. അല്‍ കൊയ്‌ദയുടെ സിറിയന്‍ വിഭാഗമായ ജബത്ത്‌ അല്‍ നുസ്രയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അബ്‌ദേ അല്‍ ബാര അല്‍ ഇറാഖിയുടെ തലയാണ്‌ പരസ്യമായി വെട്ടിമാറ്റിയത്‌. ഇതിന്റെ വീഡിയോ ഐഎസ്‌ പുറത്തുവിട്ടു.

ജൂണ്‍ 15 ന്‌ അല്‍ നയിമിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്‌. നുസ്രാ നേതാവിന്റെ തലവെട്ടുന്നതിന്റെ വീഡിയോ ലഭിച്ചതായി സംഘടന പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നത്‌ കുട്ടികള്‍ ഉള്‍പ്പെടെയുള്ള അനേകര്‍ക്ക്‌ മുന്നിലാണ്‌. നുസ്രാഫ്രണ്ടും ഐസിസും ഒരിക്കല്‍ അടുപ്പമുള്ളതും പരസ്‌പരം സഹകരിക്കുന്നതുമായി സംഘടനകളായിരുന്നു. എന്നാല്‍ സിറിയയില്‍ ഐസിസ് ശക്‌തമായ മേല്‍ക്കോയ്‌മ നേടാന്‍ തുടങ്ങിയതോടെ അല്‍ കൊയ്‌ദ വിഭാഗം കാലക്രമേണെ എതിരാളികളായി മാറുകയായിരുന്നു.