പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ഭിക്ഷാടനം നടത്തിയിരുന്ന 4 കുട്ടികളുടെ മാതാവ് പിടിയിൽ

single-img
22 June 2015

1428995952_arrested4_2ദുബൈ:  പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ഭിക്ഷാടനം നടത്തിയിരുന്ന 4 കുട്ടികളുടെ മാതാവ് പിടിയിൽ. ബിസിനസ് വിസകളില്‍ യുഎഇലെത്തുന്ന ഇവര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചാണ് ഭിക്ഷ നടത്തിയിരുന്നത്. ഇത്തരത്തിൽ നിരവധി സംഘങ്ങൾ നഗരത്തിലുണ്ടെന്ന് ദുബൈ പോലീസ് പരഞ്ഞു. അവരിൽ 70ഓളം യാചകരെ അറസ്റ്റ് ചെയ്തതായി ടൂറിസം സെക്യൂരിറ്റി ഡയറക്ടര്‍ അറിയിച്ചു.

ഇതില്‍ 4 കുട്ടികളുടെ മാതാവായ അറബ് യുവതി പള്ളികള്‍, മാളുകള്‍, തെരുവുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഭിക്ഷ നടത്തിയിരുന്നത്. ഭര്‍ത്താവ് രോഗിയാണെന്നും അതിനാലാണ് ഭിക്ഷയെടുത്ത് ജീവിക്കുന്നതെന്നുമായിരുന്നു യുവതി പിടിക്കപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞത്. മൂന്ന് മുതല്‍ 9 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍.