യാത്രയ്ക്കിടെ തകരാറിലായ ട്രെയിന്‍ യാത്രക്കാര്‍ ചേര്‍ന്ന് തള്ളി സ്റ്റാര്‍ട്ടാക്കി

single-img
16 June 2015

tarin1-750x500യാത്രക്കിടെ തകരാറിലായ ട്രെയിന്‍ യാത്രക്കാര്‍ ചേര്‍ന്ന് തള്ളി സ്റ്റാര്‍ട്ടാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്വാളിയാറിലെ രാമദാസ് ഗ്വാട്ടിയിലൂടെ പോകുന്ന ട്രെയിനാണ് പണി മുടക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് തള്ളി സ്റ്റാര്‍ട്ടാക്കിയത്.

രെടയിന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ട്രെയിന്‍ തള്ളി സ്റ്റാര്‍ട്ടാക്കിയാലോ എന്ന ആശയം ഉദിച്ചത്. യാത്രക്കാര്‍ക്കൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നതോടെ ട്രെയിന്‍ പതുക്കെ ഉരുണ്ട് സ്റ്റാര്‍ട്ടാകുകയായിരുന്നു.

യാത്രയ്ക്കിടയില്‍ അമിതമായി ചൂടായതായിരുന്നു ട്രെയിന്‍ എഞ്ചിന്‍ പണിമുടക്കാന്‍ കാരണമായതെന്നാണ് വിദഗ്ദര്‍ നല്‍കുന്ന റിപ്പാര്‍ട്ട്.