വാഹന പരിശോധന നടക്കുമ്പോള്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിമുഖതയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

single-img
15 June 2015

Helmate

ഗതാഗതത്തിരക്കേറിയതും അപകടസാധ്യതയുമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തരുതെന്നും വാഹന ഉടമകളെ സര്‍, മാഡം എന്നു പരിശോധനാ വേളയില്‍ അഭിസംബോധന ചെയ്യണമെന്നുമുള്ള വാഹന പരിശോധന സംബന്ധിച്ച ഡിജിപിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു വിമുഖതയെന്ന് സ്‌പെഷയല്‍ ബ്രാഞ്ച്് റിപ്പോര്‍ട്ട്.

വാഹനപരിശോധന ക്യാമറയില്‍ പകര്‍ത്തണം, വാഹന ഉടമയ്‌ക്കെതിരെ എന്തിനാണു നടപടിയെടുക്കുന്നതെന്നും ഏതു വകുപ്പു പ്രകാരമാണെന്നും വാഹന ഉടമയോടു വിശദീകരിക്കണം, വാഹനം ഓടിക്കുന്നവര്‍ക്കു സമയ നഷ്ടം ഉണ്ടാക്കരുത്, അനാവശ്യമായി വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കരുത് എന്നിങ്ങനെയാണ് ഡി.ജി.പി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനാ രീതി എന്നിവയെക്കുറിച്ച് ഡിജിപിയുടെ സര്‍ക്കുലറില്‍ പരാമര്‍ശമില്ലാത്തതിനാല്‍ അവ പരിശോധിക്കുന്നത് പഴയപടിതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ചുമതലയേറ്റയുടനെ പുറത്തിറക്കിയ ജൂണ്‍ രണ്ടിലെ സര്‍ക്കുലറിലാണ് വാഹനപരിശോധനയുടെ പേരില്‍ അനാവശ്യ അസൗകര്യങ്ങളും വിവാദങ്ങളും തടയുന്നതിനു നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പക്ഷേ മിക്കയിടങ്ങളിലും ഇവയൊന്നും പാലിക്കാതെ ഹെല്‍മറ്റ് വേട്ടയ്ക്കാണ് ഇപ്പോഴും പോലീസ് പ്രഥമ പരിഗണനനല്‍കുന്നതെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് പറയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍മദ്ദശത്തെ തുടര്‍ന്ന് ഇതേത്തുടര്‍ന്നു നടപടികള്‍ നിരീക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.