റാഫേല്‍ നദാൽ ഫ്രഞ്ച് ഓപണിൽ നിന്ന് പുറത്ത്

single-img
4 June 2015

novak-djokovic-frenchopen08പാരിസ്: റാഫേല്‍ നദാൽ ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.  സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിചിനോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒമ്പതു തവണ ചാമ്പ്യനായ നദാല്‍ കീഴടങ്ങിയത്. സ്കോര്‍ 7-6, 6-3, 6-1. കളിമണ്‍ കോര്‍ട്ടിലെ അതികായനെ തീര്‍ത്തും ദുര്‍ബലനാക്കിക്കൊണ്ടായിരുന്നു ദ്യോകോവിചിന്‍െറ ജയം. നേരത്തെ വനിതാ സിംഗ്ള്‍സില്‍ സെറീന വില്യംസ്, ടിമിയ ബാസിന്‍സ്കി എന്നിവര്‍ സെമിയില്‍ കടന്നു. സാറാ ഇറാനിയെ 6-1, 6-3 സ്കോറിനാണ് സെറീന വീഴ്ത്തിയത്. അലിസന്‍ വാന്‍ ഉട്വാന്‍കിനെ തോല്‍പിച്ചാണ് ബാസിന്‍സ്കി (6-4, 7-5) സെമിയില്‍ കടന്നത്.