മലയാള പഠനത്തിന് അവസരം നിഷേധിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുമുന്നില്‍ വിദ്യാര്‍ത്ഥികളുടെ കഞ്ഞിവെയ്പ്പ് സമരം

single-img
3 June 2015

Malayalamമലയാള പഠനത്തിന് അവസരം നിഷേധിച്ച സ്‌കൂളിനെതിരെ സമരവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. ബദിയടുക്ക പെരഡാല നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം ഇംഗ്ലിഷ് മീഡിയത്തിലെ കുട്ടികളാണ് തങ്ങള്‍ക്ക് മലയാള പഠനം നിഷേധിച്ചതിനെതിരെ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാള പഠനം ആവശ്യപ്പെട്ട് അവര്‍ സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ച സമര പന്തലിലെ ബോര്‍ഡില്‍ അവര്‍ മലയാള അക്ഷരമെഴുതി. സ്‌കൂള്‍ തുറന്ന ദിനം തന്നെ ആരംഭിച്ച സമരത്തിന് ആദ്യ ദിനത്തേക്കാള്‍ ആവേശകരമായിരുന്നു രണ്ടാം ദിനം. രണ്ടാം ദിനം സമരത്തോടൊപ്പം കഞ്ഞിവെയ്പ്പ്ും പന്തലില്‍ നടന്നു.

ഇഷ്ടമുള്ള ഭാഷ പഠിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് അവകാശങ്ങളിലുള്ള കൈകടത്തലാണെന്ന് രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു നാരായണന്‍ പേരിയ പറഞ്ഞു. നൗഷാദ് മാടത്തടുക്ക അധ്യക്ഷനായി. സി.എച്ച്. കുഞ്ഞമ്പു, പ്രകാശ് അമ്മണ്ണായ, ബി. ജഗന്നാഥ ഷെട്ടി, അഷ്‌റഫ് മുനിയൂര്‍ എന്നിവര്‍ രണ്ടാം ദിനത്തിലെ സമരത്തില്‍ പങ്കെടുത്തു.