ഫ്രഞ്ച് ഓപ്പണിനിടെ സ്‌കോര്‍ബോര്‍ഡ് കാണികളുടെ ദേഹത്തേയ്ക്ക് പൊട്ടിവീണു; മൂന്ന് പേര്‍ക്ക് പരിക്ക്

single-img
3 June 2015

frenchപാരിസ്: ഫ്രഞ്ച് ഓപ്പണിനിടെ സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌കോര്‍ബോര്‍ഡിന്റെ ഒരു ഭാഗം കാണികളുടെ ദേഹത്തേയ്ക്ക് പൊട്ടിവീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രധാന വേദിയായ ഫിലിപ്പെ ചാര്‍ട്ടിയര്‍ കോര്‍ട്ടില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയും ജപ്പാന്റെ കെയി നിഷികോരിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിനിടെയാണ് അപകടം. സ്‌കോര്‍ബോര്‍ഡില്‍ സ്ഥാപിച്ച മൂന്ന് മീറ്റര്‍ നീളമുള്ള അലൂമിനിയം പാനല്‍ പൊട്ടിവീഴുകയായിരുന്നു. ഇലക്‌ട്രോണിക് സ്‌കോര്‍ബോര്‍ഡിനെ പ്രാവുകളില്‍ നിന്ന് രക്ഷിക്കാനായി സ്ഥാപിച്ച അലൂമിനിയം ഫ്രെയിമാണിത്. ഇതിനെ തുടര്‍ന്ന് മത്സരം അര മണിക്കൂര്‍ നിര്‍ത്തിവച്ചു. മത്സരത്തില്‍ സോംഗ വിജയിച്ചു.