റോഡരികിൽ മൂത്രമൊഴിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു

single-img
3 June 2015

ronaldoറോഡരികിൽ മൂത്രമൊഴിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. മാഡ്രിഡിലെ സെന്റ് ടോപസിലെ ലീ ക്യൂ ക്‌ളബില്‍ ആഘോഷം കഴിഞ്ഞു പുറത്തിറങ്ങിയതായിരുന്നു താരം. നിയന്ത്രിക്കാന്‍ പറ്റാത്ത മൂത്രശങ്ക തോന്നിയപ്പോള്‍ ഒന്നും നോക്കിയില്ല, നേരെ റോഡരികിലെ കാറിന്റെ മറവില്‍ പോയങ്ങ് ഒഴിച്ചു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നു പൊലീസ് റൊണാള്‍ഡോയെ പിടികൂടി ശക്തമായ താക്കീത് നല്‍കി വിട്ടയച്ചു. റൊണാള്‍ഡോ മൂത്രമൊഴിക്കുന്നതിന്റേയും പൊലീസ് താക്കീത് ചെയ്യുന്നതിന്റെ ചിത്രം പാപ്പരാസികള്‍ എടുത്ത് സോഷ്യല്‍മിഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി നാണക്കേടായത്.