യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

single-img
2 June 2015

Shamrock Rovers v Real Madrid - Pre Season Friendlyലണ്ടന്‍: ഈ വര്‍ഷത്തെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ലിയോണല്‍ മെസ്സിയെ മറികടന്നാണ് റൊണാള്‍ഡോ തുടര്‍ച്ചയായ നാലാം തവണയും പുരസ്‌കാരം സ്വന്തമാക്കിയത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനാണ് ഗോള്‍‍ഡന്‍ ഷൂ നല്‍കുന്നത്. ലാലീഗയില്‍ 35 കളികളില്‍ നിന്ന് റയല്‍ മാഡ്രിഡിന് വേണ്ടി നേടിയ 48 ഗോളുകളാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 38 കളികളില്‍ നിന്ന് 43 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമന്‍. 26 ഗോളുകള്‍.