അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു

single-img
1 June 2015

Infiltration bid foiled in J&K’s Keran sectorആയുധങ്ങളുമായി ജമ്മു കാശ്മീരില്‍ തംഗ്ധറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. ഒരു ദിവസത്തോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു തീവ്രവാദികളെ സൈന്യം വധിച്ചത്. മൃതദേഹങ്ങളില്‍ നിന്നു മൂന്നു തോക്കുകളും കണെ്ടടുത്തിട്ടുണ്ട്.

തംഗ്ധര്‍ മേഖലയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമമായിരുന്നു ഇത്. കുപ്‌വാരയില്‍ കഴിഞ്ഞ ആഴ്ച നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.