ഫിഫയുടെ മുതിര്‍ന്ന ആറ് ഉദ്യോഗസ്ഥർ അഴിമതിക്കേസില്‍ പിടിയിൽ

single-img
27 May 2015

1428995952_arrested4_2സൂറിച്ച്: ഫിഫയുടെ മുതിര്‍ന്ന ആറ് ഉദ്യോഗസ്ഥരെ അഴിമതിക്കേസില്‍ സ്വിസ് പോലീസ് അറസ്റ്റുചെയ്തു. ഫിഫ വൈസ് പ്രസിഡന്റ് ജിഫ്രി വെബും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.യു.എസ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് സ്വിസ് ഫെഡറല്‍ ഓഫീസ് ഓഫ് ജസ്റ്റില്‍ വ്യക്തമാക്കി. കോടികള്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഫിഫ കോണ്‍ഗ്രസിനായാണ് ഇവരെത്തിയത്. 1990 മുതല്‍ നടത്തിയ 100 ലക്ഷം ഡോളറിന്റെ അഴിമതികളാണ് ഇവര്‍ക്കെതിരെ യു.എസ് അധികൃതര്‍ ചുമത്തിയിരിക്കുന്നത്.