തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം

single-img
21 May 2015

vbk-poll-women_que_1101786gസംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം നടക്കുകയും നവംബര്‍ ഒന്നിനു പുതിയ ഭരണസമിതി അധികാരത്തില്‍ വരുകയും ശചയ്യും. പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനിലും കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകളിലും വനിതാ മേയറുമാരായിരിക്കും സ്ഥാനമേല്‍ക്കുക. നിലവില്‍ വനിതകള്‍ മേയര്‍മാരായ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ അടുത്ത വട്ടം പുരുഷന്‍മാര്‍ മേയറുമാരാകും.

ആദ്യമായാണ് ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനിലേക്കുള്ള പ്രവേശനം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാവും. ഇത്തവണ നിഷേധ വോട്ട് ഉണ്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്.

വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2.4 കോടി വോട്ടര്‍മാരാണുള്ളതില്‍ 1100 പേര്‍ക്ക് ഒരു പോളിംഗ് ബൂത്ത് എന്നനിലയിലുള്ള ക്രമീകരണമാവും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുക. മാത്രമല്ല ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.