മന്ത്രി കെ. ബാബു കോഴപ്പണം വാങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് പി.സി. ജോര്‍ജ്

single-img
12 May 2015

pc-george-media.jpg.image.576.432ബാറുടമകളില്‍ നിന്ന് മന്ത്രി കെ.ബാബു പണം പിരിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയാണെന്ന് പി.സി.േജാര്‍ജ്. മുഖ്യമന്ത്രി മാത്രമല്ല എഐസിസിയും കോഴപ്പണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വരെ മാത്രമേ യുഡിഎഫ് സര്‍ക്കാരിന് ആയുസുള്ളള്ളുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് വീണ്ടും പി.സി. ജോര്‍ജ് സോളര്‍ കമ്മിഷനു മുന്നിലെത്താനിരിക്കേയാണ് വീണ്ടും ആരോപണങ്ങളുമായി എത്തിയിട്ടുള്ളത്. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയുടെ ഭാര്യയെയും ചോദ്യം ചെയ്യണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് സോളര്‍ കമ്മിഷനില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ജോര്‍ജ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജോര്‍ജിനെ വീണ്ടും കമ്മിഷന്‍ വിസ്തരിക്കുന്നത്. ആന്റോ ആന്റണി എംപിയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് കഴിഞ്ഞ തവണ മൊഴി നല്‍കിയ ജോര്‍ജ്, ഇത്തവണ അതിനുള്ള തെളിവുകള്‍ കമ്മിഷന് കൈമാറുമെന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.