മകനെ രക്ഷിക്കാന്‍ മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.സി. ജോര്‍ജ്

single-img
8 April 2015

mani-rejects-pc-george-opinion.jpg.image.784.410മകനായ ജോസ് കെ മാണിയെ രക്ഷിക്കാന്‍ മാവേലിക്കരയില്‍ വെച്ച് കെ എം മാണി സരിത നായരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പി സി ജോര്‍ജിന്റെ ആരോപണം. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തിലാണ് മാണി സരിതയെ കാണാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴയില്‍ ലഭിച്ച പണത്തിന്റെ പകുതി സരിത കൊണ്ടുപോയെന്ന് സംശയിക്കുന്നതായും പി സി പറഞ്ഞു.

പി സി ജോര്‍ജ്ജിനെ ചീഫ്‌വിപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കിയത് നല്ല കാര്യമാണെന്നും എന്നാല്‍ ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ട കാര്യമില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. സരിത നായര്‍ ജയിലില്‍ വെച്ചെഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തായത് സംസ്ഥാനത്ത് വാര്‍ത്തയായിരുന്നു. ഡല്‍ഹിയില്‍ വച്ച് ജോസ് തന്നെ ലൈംഗികവേഴ്ചയ്ക്ക് നിര്‍ബന്ധിച്ചെന്നും മറ്റുമുള്ള ആമരാപണങ്ങള്‍ അടങ്ങിയ കത്ത് തന്റേതല്ലെന്ന് സരിത പിന്നീട് അറിയിക്കുകയും എന്നാല്‍ ഇത് തെളിയിക്കാനായി സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്ത യഥാര്‍ത്ഥ കത്തില്‍ ജോസ് കെ മാണിയുടെ പേര് ദൃശ്യമായിരുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

പി.സി. ജോര്‍ജിനെ പുറത്താക്കിയതിന് പിന്നാലെ താന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ്ജ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ വച്ചായിരുക്കും ഇനി അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടമെന്നും യോജിച്ച്‌പോകണമെന്ന ആഗ്രഹത്തോടെയാണ് തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.