പുത്തൂരിലെ ബിവറേജിലെ മേശയില്‍ നിന്നുമെടുത്ത 13 ലക്ഷം രൂപ തിരികെ വെച്ച മോഷ്ടാക്കള്‍ 27,420 രൂപയുടെ മദ്യംകവര്‍ന്നു

single-img
5 April 2015

Liquerപുത്തൂരിലെ ബവ്‌റിജസ് കോര്‍പറേഷന്റെ വിപണന കേന്ദ്രത്തില്‍ നിന്നും സ്‌കോച്ച് വിസ്‌കി ഉള്‍പ്പെടെ 27,420 രൂപയുടെ മദ്യം കവര്‍ന്നു. ലോക്കറില്‍ 13 ലക്ഷത്തോളം രൂപയുണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ അത് എടുത്തു നോക്കിയതല്ലാതെ കൊണ്ടുപോയില്ലെന്നും പോലീസ് അറിയിച്ചു.

പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന ബവ്‌റിജസ് വിപണന കേന്ദ്രത്തില്‍ നിന്നും 700 രൂപയില്‍ കൂടുതല്‍ വിലവരുന്ന പ്രീമീയം ബ്രാന്‍ഡ് മദ്യങ്ങളാണ് കവര്‍ന്നത്. കെട്ടിടത്തിന്റെ മുകളിലെ ആസ്ബറ്റോസ് ഷീറ്റ് നീക്കി കയറുവഴി താഴെ എത്തിയാണ് മോഷണം നടത്തിയത്. മേല്‍ക്കൂരവഴി തന്നെ മദ്യവും കടത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.